Posts

Showing posts from August, 2020

അഭയാർത്ഥിത്വം; മരുന്നില്ലാത്ത മഹാമാരിയോ.?

Image
                               അഭയം അർത്ഥിക്കുന്നവനാണ് അഭയാർത്ഥി. ജീവിതപ്പെരുവഴിയിൽ തലചായ്ക്കാനൊരിടമില്ലാതെ, ഒരുനേരത്തെ ക്ഷുത്തടക്കാനോ നാവു നനക്കാനോ  കഴിയാതെ നന്മ മുറ്റിയ കണ്ണുകളെ പ്രതീക്ഷിച്ചിരിക്കുന്നവർ.ചരിത്രത്തോളം പഴക്കമുള്ള മനുഷ്യ പ്രവാഹങ്ങൾ ആരൊക്കെയോ എവിടെയൊക്കെയോ വെച്ച് ചില ചിത്രങ്ങളിൽ അതിർത്തി കീറിയപ്പോൾ അഭയാർത്ഥി പലായനമായി മാറി. അഭയാർഥികൾക്കായുള്ള യു.എൻ കമ്മീഷന്റെ നിർവചനമനുസരിച്ച് യുദ്ധം, പീഡനം അല്ലെങ്കിൽ അക്രമം ഭയന്ന് സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ടവരാണ് അഭയാർഥികൾ.2016ലെ കണക്കനുസരിച്ച് ലോകത്ത് ഏഴ് കോടിയോളം മനുഷ്യർ പിറന്ന മണ്ണിൽ നിന്നും പിഴുതെറിയപ്പെട്ടവരാണ്.                 ജീവിക്കാനുള്ള മനുഷ്യരുടെ അവകാശം ഹനിക്കപ്പെടുമ്പോഴാണ് അഭയാർത്ഥികൾ പിറക്കുന്നത് . നന്മ വറ്റിയ പരിസരമാണ് അവരെ ആട്ടിയോടിക്കുന്നത്. 1948- ൽ ഇസ്രായേലിന്റെ പിറവിയോടെ ഫലസ്തീനികൾ അഭയാർഥികളായി. ജനാധിപത്യപരമായി തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തെ പശ്ചിമേഷ്യയെ അസ്...