മരിച്ച് ജനിച്ചവർ
പ്രശസ്ത സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ ഹർഷ് മന്ദർ ഇന്ത്യയ്ക്കകത്തെ മറ്റൊരു ഇന്ത്യയിൽ ജീവിക്കുന്ന അനേകം പേരുടെ ജീവിതങ്ങൾ കോർത്തിണക്കിയ പുസ്തകമാണ് "ഒരു ജന്മം ഒരായിരം മരണം". കൂട്ടക്കൊലകളെയും വിശപ്പിനെയും അതിജീവിക്കുന്നവരോടൊപ്പം ഈ പുസ്തകം സഞ്ചരിക്കുന്നു. മറ്റുള്ളവരെ അന്നമൂട്ടി പട്ടിണി കിടക്കുന്ന കർഷകർ, ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ കഴിയാൻ വിധിക്കപ്പെട്ടവർ, മരണം മുഖാമുഖം കണ്ടപ്പോൾ സമൂഹം അശ്ലീലമായി ചാപ്പകുത്തിയ ജോലികൾ ചെയ്യാൻ നിർബന്ധിതരായവർ, . അല്ലലും അലട്ടലുമില്ലാതെ സുഖജീവിതം നയിക്കുന്നവർക്ക് ഇത്തരത്തിലുള്ള എത്ര ജീവിതങ്ങൾ അറിയാമെന്ന് ചോദിക്കാതെ ചോദിക്കുകയാണ് എഴുത്തുകാരൻ. ഗുജറാത്ത് കൂട്ടക്കൊലയും 1984 ലെ ഡൽഹി സിഖ് വിരുദ്ധ കലാപവും വൈകാരികതയോടെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്. പ്രസവത്തിനു ശേഷം ഹോസ്പിറ്റലിൽ കഴിയവേ ആൾക്കൂട്ടം കത്തിച്ചു കൊല്ലുന്ന സഹോദരനെ കണ്ടു ബോധംകെട്ടു വീണതിനാൽ രണ്ട് ആൺ മക്കളെ കൊല്ലുന്ന കാഴ്ച കാണേണ്ടി വന്നിട്ടില്ലാത്ത നസീബ, പിന്നീട് മനുഷ്യാവകാശ പ്രവർത്തകയായി മാറുകയ...