പ്രകൃതിയെ വീണ്ടെടുക്കാം
പ്രകൃതിയെ വീണ്ടെടുക്കാം മനുഷ്യന് ജീവിക്കാൻ ഉപയുക്തമായ ആവാസവ്യവസ്ഥയെ പ്രധാനം ചെയ്യുന്നത് അതാത് കാലാവസ്ഥകളാണ്. ഓരോ ജീവനും തനതായ കാലാവസ്ഥയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പ്രകൃതിതന്നെ രൂപംകൊള്ളുന്നത് കാലാവസ്ഥയുടെ ഗതി അനുസരിച്ചാണ്. സമൃദ്ധമായ വെള്ളവും വായുവും മരങ്ങളും ജീവികളുമെല്ലാം കാലാവസ്ഥയെ രൂപപ്പെടുത്തുന്നതിൽ അഭേദ്യമായ പങ്കുവഹിക്കുന്നുണ്ട് .പക്ഷേ ഇന്ന് കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. പരിസ്ഥിതി നയങ്ങൾ ശബ്ദകോശങ്ങളായി മാത്രം രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മനുഷ്യന്റെ വികസന കാഴ്ചപ്പാടുകൾ പ്രകൃതിയുടെ ഉന്മൂലനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആധുനികതയുടെ തലതിരിഞ്ഞ വികസന ചിന്തകൾ എന്തെല്ലാം നാശങ്ങളാണ് നമുക്ക് സമ്മാനിച്ചത്? ശുദ്ധമായ വായു നമുക്ക് നിഷേധിക്കപ്പെട്ടു. സമീകൃതമായ ആഹാരം നമുക്ക് നഷ്ടപ്പെട്ടു. തൽസ്ഥാനത്ത് വിട്ടൊഴിയാത്ത രോഗങ്ങൾ നമ്മെ പിടികൂടി. കോളറയും ക്യാൻസറും കരൾ രോഗങ്ങളും നമ്മുടെ സഹചാരികളായി മാറിയിരിക്കുന്നു. ദുരന്തം വിതയ്ക്കുന്ന പ്രളയവും അതിനുശേഷം വരൾച്ചയും സാധാരണമായിരിക്കുന്നു. പരിസ്ഥിതിയുടെ പുതിയ മുഖത്തെ ഇങ്ങനെയല്ലാ...