ഇ. കെ ഹസൻ മുസ്‌ലിയാർ
സുന്നി കൈരളിയുടെ മനസ്സകങ്ങളിൽ വിശ്വാസദാർഢ്യതയുടെ നിറവാർന്ന ചിത്രവും ചരിത്രവും കൊത്തിവെച്ച ചരിത്രപുരുഷനാണ് ഇ.കെ ഹസ്സൻ മുസ്ലിയാർ. 1926 ൽ ജനിച്ച് ഇസ്ലാമിന്റെ ശത്രുക്കളെ നിലംപരിശാക്കി 1982 ആഗസ്റ്റ് 14ന് (ശവ്വാൽ 25ന്) ഈ മഹാമനീഷി കാലയവനികയിൽ മറഞ്ഞപ്പോൾ ആദർശ കേരള ചരിത്രത്തിൽ സ്വർണ്ണലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ട ഒരു അധ്യായം അവസാനിക്കുകയായിരുന്നു. വാദപ്രതിവാദ വേദികളിലും ഖണ്ഡന വേദികളിലും അവർ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഒരു കുറിപ്പ് പോലും ഉപയോഗിക്കാതെയായിരുന്നു അവർ വേദികളിൽ നിറഞ്ഞാടിയത്. തന്റെ അഗാധമായ ജ്ഞാനവും ഓർമശക്തിയും പ്രായോഗിക ബുദ്ധിയും ഉപയോഗിച്ച് മറുപക്ഷത്തെ മഹാനവർകൾ നിർവീര്യമാക്കി. സംവാദങ്ങളും പ്രഭാഷണങ്ങളും കൊണ്ട് തിരക്കുപിടിച്ച, ആദർശ പാതയിൽ സുന്നികൾക്ക് എന്നെന്നും മാതൃകയായ ആ ത്യാഗി വര്യന്റെ ചില വാദപ്രതിവാദങ്ങൾ ഞാനിവിടെ കുറിക്കട്ടെ.... "പകലിന്റെ രണ്ടു ഭാഗങ്ങളിലും രാത്രിയുടെ നിശ്ചിത സമയങ...