മുത്ത് നബി ;നവോത്ഥാന നായകൻ

പുതിയത് എന്നർത്ഥം പറയുന്ന ‘നവം'എന്ന പദവും ഉണർവ് അല്ലെങ്കിൽ തിരിച്ചറിവ് എന്ന അർത്ഥം പറയുന്ന ‘ഉത്ഥാനം’ എന്നീ രണ്ട് പദങ്ങൾ കൂടി ചേർന്നാണ് നവോത്ഥാനം എന്ന വാക്ക് രൂപപ്പെട്ടത് നവോത്ഥാനം എന്നാൽ പുതിയതായി  കൈവരുന്ന ഒരു ഉണർച്ചയാണ് ഒരു സമൂഹത്തെ ഗ്രസിച്ച അന്ധകാരത്തിൽ നിന്ന് അല്ലെങ്കിൽ അതുവരെ ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു മേഖലയിൽ പെട്ടെന്നുണ്ടാകുന്ന ഒരു മുന്നേറ്റത്തെ, ഒരു തിരിച്ചറിവിനെ യാണ് നവോത്ഥാനം എന്ന് പറയുന്നത് ലോകത്ത് പലയിടത്തും പല കാലങ്ങളിലായി നവോത്ഥാനം ഉദയം കൊണ്ടിട്ടുണ്ട്
    ഇത്തരം നവോത്ഥാന ങ്ങളുടെ ഉദയത്തിനു തന്നെ നിദാനമായ ഒരു നവോത്ഥാനം ആയിരുന്നു ആറാം നൂറ്റാണ്ടിൽ അറേബ്യൻ മരുഭൂമിയിൽ ഉദയം കൊള്ളുകയും പിന്നീട് ലോകമൊട്ടാകെ വ്യാപിക്കുകയും ചെയ്ത അല്ലാഹുവിൻറെ സഹായത്താൽ തിരുനബി സാധ്യമാക്കിയ നവോത്ഥാനം ചരിത്രകാരന്മാരും ഖുർആനും ഏകകണ്ഠമായി ഇരുണ്ടയുഗം എന്ന് വിശേഷിപ്പിച്ച ആറാംനൂറ്റാണ്ടിലെ സാമൂഹികമായി വളരെയധികം  അധഃപതിച്ച സമൂഹത്തിലേക്കാണ് നവോത്ഥാനത്തിൻറെ തിരിനാളവുമായി മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ കടന്നുവരുന്നത് ഈ നൂറ്റാണ്ടിലെ സ്ഥിതി ഗതികൾ വളരെ ദയനീയമായിരുന്നു.
      വംശമഹിമയിലും ഗോത്ര പാരമ്പര്യത്തിലും അഭിമാനം കൊണ്ട് നിസാര കാര്യങ്ങൾക്ക് വരെ പരസ്പരം വർഷങ്ങളോളം യുദ്ധത്തിലേർപ്പെട്ട സമൂഹം. സ്ത്രീ ഉടലും  മദ്യവും ആയിരുന്നു അവരുട  ജീവിത പ്രമേയം .കൊള്ളയും കൊലയും പുരുഷാധിപത്യത്തിൻെറ simple ആക്കിമാറ്റിയവർ . അന്നത്തെ അറബ് ജീവിതത്തിൻെറ ഏറ്റവും വലിയ ഈടുവെയ്പ്പ് മുഅല്ലഖകൾ എന്നറിയപ്പെട്ട സപ്ത കാവ്യങ്ങളാണ്. ഗോത്ര അഭിമാനത്തിൻെ വക്താക്കളായിരുന്ന ഈ കവികൾ പാടിയതത്രയും പ്രേമത്തെയും  പ്രതികാരത്തെയും  ജീവിത കാമനകളെയും കുറിച്ച് മാത്രമായിരുന്നു പ്രണയിനി ഉനൈസ യുമായി സഹശയനം സാധിക്കാതെ വന്നപ്പോൾ കുളിക്കടവിൽ നിന്ന് അവരുടെയും തോഴിമാരും വസ്ത്ര മോഷ്ടിച്ച് നഗ്നയായി തന്നെ സമീപിക്കാൻ നിർബന്ധിക്കുന്നതാണ് അന്നത്തെ പ്രശസ്ത കവി ഇംറുൽഖെെസിൻെ വരികളിലെ ഇതിവൃത്തം . ഇത് മതിയാകും അന്നത്തെ സംസ്കാരത്തെ കുറിച്ച് ഒരു ചിത്രം നൽകാൻ. ഭാര്യ നൊന്തുപെറ്റത് പെൺകുഞ്ഞാണെന്ന് അറിയുമ്പോൾ ജീവനോടെ നിർലജ്ജം കുഴിച്ചുമൂടുന്നത് അഭിമാനത്തിന് യശ്ശസായി കണ്ട സംസ്കാര ശൂന്യർ .ലോകമൊന്നടങ്കം അധർമ്മത്തിലുംഅജ്ഞതയിലുംആറാടിയപ്പോൾ  മാറ്റത്തിന് തിരികൊളുത്താൻ ഒരു പരിഷ്കർത്താവിനെ കാലം തേടുന്ന കാല സന്ധിയിലാണ് പ്രവാചകർ(സ) ഉദയം കൊള്ളുന്നത്.
  സ്നേഹവും ദൃഢവിശ്വാസവും ആയുധമാക്കി മാതൃകാപരമായ ജീവിതശൈലി പ്രബോധനമാക്കി കൊണ്ടാണ് തീർത്തും അസാധ്യമായ വിപ്ലവം തിരു നബി സല്ലല്ലാഹു അലൈവസല്ലം സാധ്യമാക്കിയത് അടിമകളോടും ശത്രുക്കളോടും എല്ലാ ജീവജാലങ്ങളോടും മാതൃകപരമായ സമീപനമായിരുന്നു അവിടുന്ന് സ്വീകരിച്ചത് ഈ സ്നേഹ സാഗര കടൽ തിരിച്ചറിഞ്ഞ ലോകെെകജനത സത്യത്തിൻെ  തിരിനാളത്തെ ഊതി വീർപ്പിക്കുകയായിരുന്നു
   ഊരിപ്പിടിച്ച വാളുമായി നബിയുടെ തലയെടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഉമർ ഇസ്ലാമിൻറെ ശാന്തിതീരത്ത് അണഞ്ഞതും റസൂലിൻറെ പാഥേയങ്ങളിൽ  ചവറുകൾ വാരിവിതറുന്ന സ്ത്രീ രോഗശയ്യയിൽ നബി തന്നെ സന്ദർശിച്ചപ്പോൾ അവിടത്തെ സ്നേഹ പരിസരത്തിന്ൻെ ആഴം ബോധ്യപ്പെട്ടു കണ്ണ് ഈറനണിഞ്ഞതും ചരിത്രം. യുദ്ധത്തടവുകാർ  ബന്ധനസ്ഥരായി അസഹ്യമായി നിലവിളിച്ചപ്പോൾ അവരുടെ കെട്ടഴിക്കാൻ പറഞ്ഞതും മക്കംഫത്തഹ് വേളയിൽ തന്നെ ആക്ഷേപിച്ച ഉപദ്രവിച്ച തൻറെ രക്തദാഹികളായ സമൂഹം ദുർബലരായി വീണു കിട്ടിയപ്പോൾ ഇന്ന് മാപ്പിൻെറയും വിട്ടുവീഴ്ചയുടെയും ദിനമാണെന്ന് പ്രഖ്യാപിച്ച സ്വഭാവസംശുദ്ധിയെ ഉൾക്കൊണ്ടാണ് ഒരു സമൂഹം കൂട്ടംകൂട്ടമായി സത്യത്തിൻെറ വഴിത്താരയിൽ അംഗങ്ങളായി മാറിയത്
     ഇങ്ങനെ സ്നേഹത്തിനെയും സമാധാനത്തിനും വഴിവിളക്ക് പ്രകാശിപ്പിച്ചു കൊണ്ട് ഒരു ജനതയെ 23 വർഷത്തെ പ്രബോധന കാലഘട്ടം കൊണ്ട് തിരുനബി ധർമ്മ കൊടിയുടെ വക്താക്കളാക്കി പുനരുദ്ധാരണം ചെയ്തു.  ഈ വഴി വിളക്കിൻെറ പ്രകാശം അറേബ്യൻ ഭൂഖണ്ഡത്തെ വെല്ലുവിളിച്ച് ലോകത്തിൻറെ നാനാ ദിക്കുകളും പ്രകാശപൂരിതമാക്കി പരിണമിപ്പിച്ചു . ലോകത്തിൻറെ നാനാദിക്കുകളിലും സ്നേഹത്തിൻെ്റയും ശാന്തിയുടെയും  തിരു നാമ്പ് കൊളുത്തി അധമരും അജ്ഞരുമായ ഒരു വിഭാഗത്തെ ജ്ഞാനസാഗരത്തിൻെറ മാതൃകാ സമൂഹമാക്കി മാറ്റിയെടുത്തു
    ആറാം നൂറ്റാണ്ടിലെ അന്ത്യത്തിൽ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ കൊളുത്തിവെച്ച നവോത്ഥാനത്തിൻറെ ശീലുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ആത്മീയത ഉടലെടുക്കുന്നത് അല്ലാഹുവിനെ ദൃഷ്ടാന്തങ്ങളെ അറിയുമ്പോഴാണ് എന്ന തിരിച്ചറിവിൻെ്റ അടിസ്ഥാനത്തിൽ ഒടുങ്ങാത്ത ജ്ഞാനതൃഷ്ണ പ്രകൃതിയിലേക്കു തിരിച്ചു വച്ചപ്പോൾ ലോകത്തിന് അപരിചിതമായ പലതും പരിചിതമായി സർവ്വ വിഷയങ്ങളിലും ഗഹനമായ അന്വേഷണംനടത്തി അമൂല്യമായ ഗ്രന്ഥങ്ങൾ രചിച്ച ഇമാം ശാഫിഇ (റ) ഇമാം ഗസ്സാലിയും ഇസ്ലാമിൻറെ നവോത്ഥാന സഞ്ചാരപഥത്തിൻെറ മകുടോദാഹരണങ്ങളാണ് ഇതേ ശിലകളിൽ നിന്ന് പ്രചോദനം ഉണ്ടായിരുന്നു ജാബിർ ബിൻ ഹയ്യാൻ എന്ന ജെബർ കെമിസ്ട്രിക് ഇബ്നു സീന എന്ന് അവിസെന്ന വൈദ്യശാസ്ത്രത്തിനും ഗോള ശാസ്ത്രത്തിനും അസ്ഥിവാരമിട്ടത് . കണ്ണിൻറെ പ്രവർത്തന രീതികൾ ലോകത്തിന് പരിചയപ്പെടുത്തിയ ഇബ്നു ഹൈസമിൻെ്റയും  രക്തചംക്രമണത്തെ ഗവേഷണം നടത്തിയ ഇവൻ നഫീസിൻെറയും ശാസ്ത്ര ക്രിയകളിൽ വൈദഗ്ധ്യം തെളിയിച്ച അബുൽഖാസിമിൻെറയും  ഊർജ്ജസ്രോതസ്സ് തിരുനബി തന്നെയായിരുന്നു ബാഗ്ദാദിലും ഇസ്ലാമിക് സ്പെയിനിലും ഉദയംകൊണ്ട അമൂല്യ ലൈബ്രറികൾ ഇതിൻറെ തുടർച്ചയായിരുന്നു അബ്ബാസി ഖലീഫ മഅമൂൻ ബാഗ്ദാദിൽ സ്ഥാപിച്ച ബൈത്തുൽ ഹിക്മ എന്ന ശാസ്ത്ര പഠന കേന്ദ്രത്തിൽ തന്നെ ഹ്‌ലവി,സംസ്കൃതം, ഗ്രീക്, സുറിയാനി, എന്നീ ഭാഷകളിൽ വിവിധ വിഷയങ്ങളിലായിട്ടുള്ള നൂറ് ഒട്ടകങ്ങൾക്ക് ചുമക്കാനുള്ള പുസ്തകങ്ങൾ ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ മുത്ത് നബി നാന്ദികുറിച്ച നവോത്ഥാനത്തിൻറെ പകർപ്പ് തന്നെയാണ് യൂറോപ്പിലും ഉണ്ടായത് കുരിശുയുദ്ധങ്ങളിൽ ഇസ്ലാമിക സാമ്രാജ്യത്തിൻെറ നട്ടെല്ല് ഒടിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗം ഇസ്ലാമിക് ലൈബ്രറിയുടെ  നശീകരണ മായിരുന്നു  അങ്ങനെയാണ് യൂഫ്രട്ടീസുംടെെഗ്ഗ്രീസും കറുത്തിരുണ്ടത് ഇസ്ലാമിക് ലൈബ്രറികൾ ചെയ്യാൻ തർജ്ജമ ചെയ്യാൻ  മുൻഷി കളെ  ഏർപ്പെടുത്തിയത് ചരിത്രം രേഖപ്പെടുത്തിയ നഗ്നസത്യമാണ്
       ഇസ്ലാമികലോകം ശാസ്ത്രീയ സത്യങ്ങളുടെ അനന്ത സാധ്യതകളിലേക്ക് ബുസ്തുർലാബും ഒട്ടനവധി യന്ത്രോപകരണങ്ങളുമായി കടന്നുചെല്ലുമ്പോൾ യൂറോപ്പ് മതപുരോഹിതന്മാരുടെയും ഫ്യൂഡലിസത്തിൻെറയും കീഴെ ഞെരിഞ്ഞമരുകയായിരുന്നു.ക്രെെസ്തവ യൂറോപ്പ്  മത ദ്രുവീകരണം ഭയന്ന് ശാസ്ത്ര ലോകത്തെ അടിച്ചമർത്തിയപ്പോൾ ഇസ്ലാമികലോകം ഏകദൈവത്തെ  അനുഭവത്തിലൂടെ  മനസ്സിലാക്കുന്നതിനുവേണ്ടി ശാസ്ത്രീയതയെ  പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് ഫ്രഞ്ച്  വിപ്ലവത്തിൻറെ ശേഷം പേപ്പസിയുടെ തകർച്ചയോടെയാണ് യൂറോപ്പിൽ ശാസ്ത്രീയതയും കലയും സർഗാത്മകതയും വളരുന്നത് ഇതിന് എത്രയോ മുമ്പ് ഇസ്ലാമിക ലോകത്ത് ശാസ്ത്രീയത ഏറെ പുരോഗതി പ്രാപിച്ചിരുന്നു അറബികൾ ഗവേഷണം നടത്തി തയ്യാറാക്കിയ പല ഗ്രന്ഥങ്ങളും കൂടാതെ ഗ്രീക്ക് നാഗരികത സമ്മാനിച്ച ഗ്രന്ഥങ്ങളും അറബിയിലേക്കും ഇതര ഭാഷയിലേക്കും വിവർത്തനം ചെയ്തതോടെയാണ് യൂറോപ്യർക്ക് പഠനത്തിനും ഗവേഷണത്തിനും അവസരം ലഭിക്കുന്നത് ചുരുക്കത്തിൽ നവോത്ഥാനത്തിൻറെ യഥാർത്ഥ പതിപ്പ് ഇസ്ലാമിക ലോകത്താണ് ഉദയം ചെയ്തത് അതിൻറെ കിരണങ്ങൾ പിന്നീട് ലോകത്തിൻറെ നാനാഭാഗത്തേക്കും എത്തിച്ചേരുകയായിരുന്നു ഇന്ത്യയിലടക്കം ലോകത്ത് പലയിടത്തും കാണുന്ന മനോഹര കെട്ടിടങ്ങൾ ഇസ്ലാമിക നാഗരികതയുടെ മികവ് തെളിയിക്കുന്ന ജീവിച്ചിരിക്കുന്ന അവശിഷ്ടങ്ങളാണ് ആറാംനൂറ്റാണ്ടിൽ തിരുനബി തുടക്കം കുറിച്ച നവോത്ഥാനത്തിൻറ അലയൊലികളാണ് ഇന്ന് ലോകത്തെ മുഴങ്ങിക്കേൾക്കുന്നത് ആധുനിക ചരിത്രകാരന്മാർ ഇപ്പോൾ ഈ സത്യത്തെ ഉൾക്കൊള്ളുന്നുണ്ട് എന്നത് പ്രതീക്ഷാനിർഭരമാണ്

Comments

Post a Comment

Popular posts from this blog

കോവിഡാനന്തരം; നിയന്ത്രണങ്ങളുടെ ഒരു ലോകം പിറക്കുകയാണ്

ഇ. കെ ഹസൻ മുസ്‌ലിയാർ