ഗെയിമിൽ കുരുങ്ങിയ ബാല്യം
മനുഷ്യൻ സദാസമയവും അന്വേഷിക്കുന്നത് സന്തോഷത്തെയാണ് . പുതിയ സുഖാനുഭൂതികൾ തേടിയുള്ള ഹൃദയ സ്പന്ദനങ്ങളാണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇൻറർനെറ്റും മൊബൈലും സാങ്കേതിക പരിജ്ഞാനങ്ങളുമെല്ലാം. മനുഷ്യൻറെ അവസാനിക്കാത്ത ആനന്ദാ ന്വേഷണ തൃഷ്ണ അവനെ എത്തിച്ചത് സിനിമ- സീരിയലുകളിലും ഗെയിമുകളിലും തളച്ചിട്ട അടിമ ജീവിതത്തിലേക്കാണ്. ആദ്യകാലങ്ങളിൽ സമൂഹം സന്തോഷം കണ്ടെത്തിയിരുന്നത് കുടുംബ-അയൽപക്ക- കൂട്ടുബന്ധങ്ങളിൽ നിന്നായിരുന്നു .എന്നാൽ ഇന്ന് ഓർമ്മകളെ ഗൃഹാതുരത്വം മാത്രമാക്കി ഗെയിമുകൾക്ക് മുമ്പിൽ തപസ്സിരിക്കുന്നു. ഇത്തരമൊരു സാഹചര്യം ആശങ്കാജനകമായ ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്.കൊച്ചു മക്കളാണ് ഈ കെണിയിൽ കൂടുതലായി അകപ്പെടുന്നത് എന്നത് ഏറെ ഭീതിജനകമാണ്. ഇന്ന് കുട്ടികൾ കൂടുതലായി ഇഷ്ടപ്പെടുന്ന ഗെയിമുകളിൽ പെട്ടതാണ് റോഡ് റാഷ്,എൻ.എഫ്.എസ്,ജി ടി എ സണൺടൈസ്,മിനിമിൽട്രി,വൈ സിറ്റി തുടങ്ങിയവ. റോഡ് റാഷ്,എൻ.എഫ്. എന്നീ ഗെയിമുകൾ മത്സരബുദ്ധിയോടെ കൂടുതൽ വേഗതയിൽ വാഹനം ചെയ്യാനും മറ്റും വാഹനങ്ങളെ തട്ടിത്തെറിപ്പിക്കാനും പ്രേരിപ്പിക്കുന്നതാണ്. ഇത് കൂടുതലായി കളിക്കുന്ന കുട്ടികൾ ഭാവിയിൽ എങ്ങനെയായിരിക്കും വാഹനമോടിക്കുക? താൻ ഇഷ്ടം വെക്കുന്ന ഗെയിമിനെ പ്രേരണയാൽ നിയമം ലംഘിക്കുന്നതിലായിരിക്കില്ലേ, മറ്റു വാഹനങ്ങൾ ഇടിച്ചുനശിപ്പിക്കാനാവില്ലേ അവർ ശ്രമിക്കുക. കൗമാരക്കാർ നിരത്തിലൂടെ അതിവേഗതയിൽ ചീറിപ്പായുന്ന തിനു പിന്നിൽ ഇത്തരം ഗെയിമുകൾക്ക് പങ്കില്ലെന്ന് പറയാൻ സാധ്യമല്ല. ജി ടി എ,സണൺട്രൈസ് എന്നിങ്ങനെയുള്ള ഗെയിമുകൾ കുട്ടികളിൽ വിദ്വേഷവും വെറപ്പും വളർത്തിയെടുക്കുന്നവയാണ്. മായാലോകത്ത് തോക്കെടുത്ത് ശത്രുവിനെ കീഴ്പ്പെടുത്തുന്നത് ആനന്ദമായി കാണുന്നത് പിൽക്കാലത്ത് തൻറെ കൂട്ടുകാർക്ക് നേരെ കത്തി നീട്ടാൻ കാരണമാകില്ലന്നാരു കണ്ടു. യാതൊരു ഭയാശങ്കകളും ഇല്ലാതെ ക്ലാസ് റൂമിലേക്ക് തോക്കുമായി ഇരച്ച് തൻറെ സഹപാഠികൾക്ക് നേരെ നിറയൊഴിക്കാൻ,തന്റെ മാതാവിന്റെയും അധ്യാപകരുടെയും നെഞ്ചത്തേക്ക് വെടിയുതിർക്കാൻ അമേരിക്കൻ ബാല്യങ്ങളെ പ്രേരിപ്പിച്ചത് ഇത്തരം ഗെയിമുകളുടെ സ്വാധീനമായിരുന്നു. അമേരിക്കൻ ബാല്യങ്ങളിൽ മൂന്നിൽ രണ്ടുപേരും വീഡിയോഗെയിമുകൾക്ക് അടിമയാണെന്ന കാര്യം ഓർക്കണം. ഇങ്ങനെ പലതരം ഗെയിമുകൾക്ക് അടിമപ്പെട്ടു ജീവിക്കുന്നവർ മാനസിക പിരിമുറുക്കത്തിന് വിഷാദരോഗത്തിനും ഇരയായി സമൂഹത്തിൽ നിന്നും മാറി നിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ രൂപപ്പെടുത്തുന്നതിൽ അവരുടെ ബാല്യകാല അനുഭവങ്ങൾ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട് .ഇളം പ്രായത്തിൽ തന്നെ ഗെയിമുകൾക്ക് അടിമപ്പെടുക യാണെങ്കിൽ ഭാവിയിൽ പല ഭവിഷ്യത്തുകൾക്കും അത് കാരണമാകും . നിങ്ങളുടെ കുട്ടികളുടെ ഭാവിയെ കുറിച്ച് നിങ്ങൾ പ്രതീക്ഷ വെക്കുന്നു എങ്കിൽ തീർത്തും ഗെയിം അതിന് തടസ്സമാണ്. കൊച്ചു മകനെ സന്തോഷിപ്പിക്കാൻ ടാബ്ലറ്റും കമ്പ്യൂട്ടറും വാങ്ങി കൊടുക്കുന്ന ഉപ്പയും, കരച്ചിലടക്കാൻ മൊബൈലും റിമോട്ടും കയ്യിൽ കൊടുക്കുന്ന ഉമ്മയും മാറ്റത്തിൻറെ തിരികൊളുത്തണം . എങ്കിലേ നമ്മുടെ മക്കളുടെ ഭാവി മെച്ചപ്പെടുകയുള്ളൂ.....
👍👍❣️❣️❣️
ReplyDelete👌
ReplyDeleteനല്ല വാക്കുകൾ
ReplyDelete💕💕
Delete👌👌😍
ReplyDelete,,, ♥️♥️
Delete