ഖസാക്കിന്റെ ഇതിഹാസം

                  
                  
              പാലക്കാട് ജില്ലയിലെ ത്രസാക്ക് എന്ന ഗ്രാമത്തിൽ സഹോദരിയോടൊപ്പം താമസിച്ചതിന്റെ ഓർമ്മയിലാണ് “ഖസാക്കിന്റെ ഇതിഹാസം” എന്ന നോവൽ പിറവികൊണ്ടത് .
മലയാള സാഹിത്യത്തിന്റെ  നോവൽ സങ്കല്പത്തെ ആകെ മാറ്റിമറിച്ച ക്ലാസിക് നോവലായിട്ടാണ് ഒ.വി. വിജയന്റെ ഈ കൃതി വിലയിരുത്തപ്പെടുന്നത്.
               ഏറെ അപരിഷ്കൃതമായ ഖസാക്ക് എന്ന ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായി,
ഒരു ആധുനികതയുടെ വക്താവായി രവി വന്നിറങ്ങുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്. കഥയിലുടനീളം രവിയുടെ ഭൂതകാലം നിഗൂഢമായി കടന്നുവരുന്നുണ്ട് .     
             തന്റെ ചിറ്റമ്മയിൽ  തുടങ്ങി വെച്ച കാമാഭിനിവേശത്തിന്റെ പാപ ഭാരത്താൽ ഓർമകളിൽ നിന്ന് അഭയംതേടി പ്രയാണം തുടങ്ങിയ രവിയ്ക്ക് എവിടെയും മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ആധുനിക സമൂഹത്തിന്റെ ഉപോൽപ്പന്നമായ കാമാഭിനിവേശം രവിയിലൂടെ കേശിയിലേക്കും മൈമൂനയിലേക്കും ആളിപ്പടരുന്നു. ഇതേസമയം കുഞ്ഞാമിനയുടെ പുഞ്ചിരിയിലും സംസാരത്തിലും ഒരു സ്ത്രീയുടെ നിഷ്കളങ്കത നിഴലിച്ചു കാണാം. രവി പ്രണയത്തിന്റെ ഇരുണ്ട വശത്തെ പ്രതിനിധീകരിക്കുമ്പോൾ ഏഴ് വർഷം വിദേശത്ത് കഴിഞ്ഞിട്ടും നീണ്ട കാത്തിരിപ്പിനും അന്വേഷണത്തിനും തയ്യാറായ പത്മ യഥാർത്ഥ പ്രണയത്തിന്റെ പ്രതീകമാണ്. തന്റെ തെറ്റുകളെ കഴുകിക്കളയാനും ഈ ഗ്രാമവും തന്റെ പാപങ്ങൾക്ക് ഇരയാകരുതെന്നും ആഗ്രഹിച്ചുകൊണ്ട് രവി അടുത്ത പ്രയാണത്തിന് ബസ് കാത്തു നിൽക്കുമ്പോൾ സർപ്പ ദർശനത്താൽ മരണം വരിക്കുന്നിടത്ത്  നോവൽ അവസാനിക്കുന്നു 
              പ്രകൃതിയുടെ കണ്ണുകൾക്ക് മറയിടാൻ  തങ്ങൾക്കാവില്ലെന്നും മനുഷ്യ തെറ്റുകൾക്ക് അത് തക്ക ശിക്ഷ നൽകുമെന്നുമുള്ള ധാരണയും,  മനുഷ്യർ അവരുടെ കർമ്മഫലത്തിനനുസരിച്ച് ഇതര ജീവികളായി പുനർജനിക്കുമെന്നുള്ള അന്ധവിശ്വാസവും പ്രകൃതിയോടുള്ള പെരുമാറ്റത്തിൽ ഖസാക്കുക്കാരെ സ്വാധീനിച്ചു.
              സ്വാർത്ഥതയെ തുടർന്നുള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അത് പ്രകടമാകാത്ത തരത്തിലുള്ള പഴയ തലമുറയെ സ്മരിക്കും വിധം ഒരു ഗ്രാമീണ ഒത്തൊരുമയെ കോറിയിടാൻ തമിഴ് കലർന്ന പാലക്കാടൻ മലയാളത്തിലെഴുതിയ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ട്...
              



    
                    

Comments

Post a Comment

Popular posts from this blog

കോവിഡാനന്തരം; നിയന്ത്രണങ്ങളുടെ ഒരു ലോകം പിറക്കുകയാണ്

ഇ. കെ ഹസൻ മുസ്‌ലിയാർ

മുത്ത് നബി ;നവോത്ഥാന നായകൻ