Posts

അഭയാർത്ഥിത്വം; മരുന്നില്ലാത്ത മഹാമാരിയോ.?

Image
                               അഭയം അർത്ഥിക്കുന്നവനാണ് അഭയാർത്ഥി. ജീവിതപ്പെരുവഴിയിൽ തലചായ്ക്കാനൊരിടമില്ലാതെ, ഒരുനേരത്തെ ക്ഷുത്തടക്കാനോ നാവു നനക്കാനോ  കഴിയാതെ നന്മ മുറ്റിയ കണ്ണുകളെ പ്രതീക്ഷിച്ചിരിക്കുന്നവർ.ചരിത്രത്തോളം പഴക്കമുള്ള മനുഷ്യ പ്രവാഹങ്ങൾ ആരൊക്കെയോ എവിടെയൊക്കെയോ വെച്ച് ചില ചിത്രങ്ങളിൽ അതിർത്തി കീറിയപ്പോൾ അഭയാർത്ഥി പലായനമായി മാറി. അഭയാർഥികൾക്കായുള്ള യു.എൻ കമ്മീഷന്റെ നിർവചനമനുസരിച്ച് യുദ്ധം, പീഡനം അല്ലെങ്കിൽ അക്രമം ഭയന്ന് സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ടവരാണ് അഭയാർഥികൾ.2016ലെ കണക്കനുസരിച്ച് ലോകത്ത് ഏഴ് കോടിയോളം മനുഷ്യർ പിറന്ന മണ്ണിൽ നിന്നും പിഴുതെറിയപ്പെട്ടവരാണ്.                 ജീവിക്കാനുള്ള മനുഷ്യരുടെ അവകാശം ഹനിക്കപ്പെടുമ്പോഴാണ് അഭയാർത്ഥികൾ പിറക്കുന്നത് . നന്മ വറ്റിയ പരിസരമാണ് അവരെ ആട്ടിയോടിക്കുന്നത്. 1948- ൽ ഇസ്രായേലിന്റെ പിറവിയോടെ ഫലസ്തീനികൾ അഭയാർഥികളായി. ജനാധിപത്യപരമായി തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തെ പശ്ചിമേഷ്യയെ അസ്...

മരിച്ച് ജനിച്ചവർ

Image
               പ്രശസ്ത സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ ഹർഷ് മന്ദർ ഇന്ത്യയ്ക്കകത്തെ മറ്റൊരു ഇന്ത്യയിൽ ജീവിക്കുന്ന അനേകം പേരുടെ ജീവിതങ്ങൾ കോർത്തിണക്കിയ പുസ്തകമാണ് "ഒരു ജന്മം ഒരായിരം മരണം". കൂട്ടക്കൊലകളെയും വിശപ്പിനെയും അതിജീവിക്കുന്നവരോടൊപ്പം ഈ പുസ്തകം സഞ്ചരിക്കുന്നു. മറ്റുള്ളവരെ അന്നമൂട്ടി പട്ടിണി കിടക്കുന്ന കർഷകർ, ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ കഴിയാൻ വിധിക്കപ്പെട്ടവർ, മരണം മുഖാമുഖം കണ്ടപ്പോൾ സമൂഹം അശ്ലീലമായി ചാപ്പകുത്തിയ ജോലികൾ ചെയ്യാൻ നിർബന്ധിതരായവർ, . അല്ലലും അലട്ടലുമില്ലാതെ സുഖജീവിതം നയിക്കുന്നവർക്ക് ഇത്തരത്തിലുള്ള എത്ര ജീവിതങ്ങൾ അറിയാമെന്ന് ചോദിക്കാതെ ചോദിക്കുകയാണ് എഴുത്തുകാരൻ. ഗുജറാത്ത് കൂട്ടക്കൊലയും 1984 ലെ ഡൽഹി സിഖ് വിരുദ്ധ കലാപവും  വൈകാരികതയോടെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്.             പ്രസവത്തിനു ശേഷം ഹോസ്പിറ്റലിൽ കഴിയവേ ആൾക്കൂട്ടം കത്തിച്ചു കൊല്ലുന്ന സഹോദരനെ കണ്ടു ബോധംകെട്ടു വീണതിനാൽ രണ്ട് ആൺ മക്കളെ കൊല്ലുന്ന കാഴ്ച കാണേണ്ടി വന്നിട്ടില്ലാത്ത നസീബ, പിന്നീട് മനുഷ്യാവകാശ പ്രവർത്തകയായി  മാറുകയ...

ഖസാക്കിന്റെ ഇതിഹാസം

Image
                                                    പാലക്കാട് ജില്ലയിലെ ത്രസാക്ക് എന്ന ഗ്രാമത്തിൽ സഹോദരിയോടൊപ്പം താമസിച്ചതിന്റെ ഓർമ്മയിലാണ് “ഖസാക്കിന്റെ ഇതിഹാസം” എന്ന നോവൽ പിറവികൊണ്ടത് . മലയാള സാഹിത്യത്തിന്റെ  നോവൽ സങ്കല്പത്തെ ആകെ മാറ്റിമറിച്ച ക്ലാസിക് നോവലായിട്ടാണ് ഒ.വി. വിജയന്റെ ഈ കൃതി വിലയിരുത്തപ്പെടുന്നത്.                ഏറെ അപരിഷ്കൃതമായ ഖസാക്ക് എന്ന ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായി, ഒരു ആധുനികതയുടെ വക്താവായി രവി വന്നിറങ്ങുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്. കഥയിലുടനീളം രവിയുടെ ഭൂതകാലം നിഗൂഢമായി കടന്നുവരുന്നുണ്ട് .                   തന്റെ ചിറ്റമ്മയിൽ  തുടങ്ങി വെച്ച കാമാഭിനിവേശത്തിന്റെ പാപ ഭാരത്താൽ ഓർമകളിൽ നിന്ന് അഭയംതേടി പ്രയാണം തുടങ്ങിയ രവിയ്ക്ക് എവിടെയും മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ആധുനിക സമൂഹത്തിന്റെ ഉപോൽപ്പന്നമ...

ബാല്യകാല സഖി

Image
     ബേപ്പൂർ സുൽത്താന്റെ  മാസ്റ്റർപീസ് നോവലും സിനിമയായ രണ്ടാമത്തെ നോവലുമാണ്  ബാല്യകാല സഖി. സ്വപ്നങ്ങൾ നേടാനലഞ്ഞ് സുന്ദര ജീവിതത്തിൽ എത്തിപ്പെടുന്ന നോവലുകൾക്ക് ബദലായി സ്വപ്നങ്ങൾ എന്നന്നും സ്വപ്നങ്ങളായി തന്നെ തുടരുന്ന വിഷാദം നിറഞ്ഞ നോവലാണിത്. പ്രണയ നോവൽ എന്ന് വിളിക്കുന്നതിനേക്കാൾ ജീവിത യാഥാർത്ഥ്യങ്ങൾ പച്ചയായി വിവരിച്ച കൃതി എന്ന് വിശേഷിപ്പിക്കുന്നതാകും കൂടുതൽ ശരി.                  ബദ്ധവൈരികളായിരുന്ന മജീദും സുഹറയും,  മജീദ് സുഹറക്ക് മാമ്പഴം പറിച്ചു നൽകുന്നതോടെ കൂട്ടുകാരും കാമുകീ കാമുകന്മാരുമായിമാറുന്നു . ആണഭിമാനവും അതിനു വേണ്ടി എന്തും സഹിക്കുന്ന പുരുഷ മനോഭാവവും ഇവിടെ കടന്നുവരുന്നു . കണക്കുകളിലെ തെറ്റുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ശരിയെ ന്യായീകരിക്കുകയാണ് ഇമ്മിണി ബല്യ ഒന്ന് .                    വെറുംകൈയോടെ മടങ്ങിയെത്തിയ പ്രവാസ ജീവിതത്തിനു ശേഷം കുടുംബ പ്രാരാബ്ദങ്ങളും സുന്ദര മോഹങ്ങളും തലയിലേറ്റി മജീദ് വീണ്ടും നാട് ചുറ്റുകയാണ്. വിധികളിൽ തട്ടി കാലറ്റു വീണപ്പോഴും സ്...

ഇ. കെ ഹസൻ മുസ്‌ലിയാർ

Image
            സുന്നി കൈരളിയുടെ മനസ്സകങ്ങളിൽ  വിശ്വാസദാർഢ്യതയുടെ നിറവാർന്ന ചിത്രവും ചരിത്രവും കൊത്തിവെച്ച ചരിത്രപുരുഷനാണ് ഇ.കെ ഹസ്സൻ മുസ്ലിയാർ. 1926 ൽ ജനിച്ച്  ഇസ്ലാമിന്റെ  ശത്രുക്കളെ നിലംപരിശാക്കി 1982 ആഗസ്റ്റ് 14ന് (ശവ്വാൽ 25ന്) ഈ  മഹാമനീഷി കാലയവനികയിൽ മറഞ്ഞപ്പോൾ  ആദർശ കേരള ചരിത്രത്തിൽ സ്വർണ്ണലിപികളാൽ  ഉല്ലേഖനം ചെയ്യപ്പെട്ട ഒരു അധ്യായം അവസാനിക്കുകയായിരുന്നു.  വാദപ്രതിവാദ വേദികളിലും  ഖണ്ഡന വേദികളിലും അവർ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഒരു കുറിപ്പ് പോലും ഉപയോഗിക്കാതെയായിരുന്നു അവർ വേദികളിൽ നിറഞ്ഞാടിയത്. തന്റെ അഗാധമായ ജ്ഞാനവും ഓർമശക്തിയും പ്രായോഗിക ബുദ്ധിയും  ഉപയോഗിച്ച് മറുപക്ഷത്തെ മഹാനവർകൾ നിർവീര്യമാക്കി.              സംവാദങ്ങളും പ്രഭാഷണങ്ങളും കൊണ്ട് തിരക്കുപിടിച്ച, ആദർശ പാതയിൽ സുന്നികൾക്ക് എന്നെന്നും മാതൃകയായ ആ ത്യാഗി വര്യന്റെ ചില വാദപ്രതിവാദങ്ങൾ  ഞാനിവിടെ കുറിക്കട്ടെ....              "പകലിന്റെ രണ്ടു ഭാഗങ്ങളിലും രാത്രിയുടെ നിശ്ചിത സമയങ...

മതങ്ങളുടെ ഒരു പുസ്തകം

Image
           മനുഷ്യകുലം സങ്കീർണ്ണമായ ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കൊലയും  ചതിയും യുദ്ധങ്ങളും വീണ്ടും പ്രത്യക്ഷപ്പെട്ടു. അതി സാങ്കേതികവിദ്യയും അതിലൂടെ നേടിയെടുത്ത അമിത ജ്ഞാനവും മനുഷ്യജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്നതിനുപകരം കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. മനുഷ്യകുലം ഈ ഭയാനക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ മനുഷ്യ ജന്മങ്ങളെ സ്വാധീനിച്ച മതാചാര്യന്മാർ നോവലിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വരികയാണ്.            മുത്ത് നബി (സ്വ) തങ്ങളും ഐതിഹ്യങ്ങളിലെ കൃഷ്ണനും ക്രിസ്തുവും സഹോദര തുല്യരായി ഇഴകി ചേർന്നിട്ടുള്ള ഈ നോവൽ മത വിഭാഗീയതക്കും വർഗീയതക്കും എതിരായ ശക്തമായ ചിന്ത മുന്നോട്ട് വെക്കുന്നതാണ് .ഓരോ മതാചാര്യന്മാരും അക്കാലത്ത് ധർമ്മം നിലനിർത്താൻ വേണ്ടിയാണ് അവതീർണ്ണമായതെന്ന് കെ പി രാമനുണ്ണി സമർത്ഥിക്കുന്നു. സയൻസ് ഫിക്ഷൻ ആയാണ് നോവൽ ആരംഭിക്കുന്നതെങ്കിലും പിന്നീട് കഥ മാറിമറിയുന്നു.            അമേരിക്കയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്. റഷ്യയുടെയും...

കോവിഡാനന്തരം; നിയന്ത്രണങ്ങളുടെ ഒരു ലോകം പിറക്കുകയാണ്

Image
           ലോകമൊട്ടാകെ സ്തംഭിപ്പിച്ചു നിർത്തിയ കോവിഡ്19 എന്ന മഹാമാരി 2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ മാർക്കറ്റിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഒരു ഡിഎൻഎ പോലുമില്ലാത്ത ഈ സൂക്ഷ്മാണു  ലോകത്തെ മാറ്റിമറിക്കുമെന്ന് അന്നാരും നിനച്ചിട്ടുണ്ടാവില്ല . വലിയ ഉത്സവമായി കൊണ്ടാടിയിരുന്ന പുതുവത്സരാഘോഷം ചൈന ആദ്യം നിർത്തിച്ചു. പിന്നീട് ലോകത്തെല്ലായിടത്തും ഔപചാരികവും അനൗപചാരികമായ എല്ലാ പരിപാടികളും നിർത്തി വെക്കുകയുണ്ടായി. എല്ലാ രാജ്യങ്ങളും ക്വാറന്റൈൻ പ്രഖ്യാപിച്ച സമയത്ത് ചില രാഷ്ട്രങ്ങൾ വിഡ്ഢിത്തം നിറഞ്ഞ മാൽത്തൂസിയൻ സിദ്ധാന്തത്തെ കൂട്ടുപിടിച്ച് "കഴിവുള്ളവർ അതി ജയിക്കട്ടെ" എന്ന് പറഞ്ഞെങ്കിലും പിന്നീട് അവരും കൊറോണക്ക് മുന്നിൽ മുട്ടുകുത്തി. നഗരങ്ങൾ അടച്ചുപൂട്ടി, ഫാക്ടറികൾക്ക് റീത്ത് വച്ചു, രാജ്യാന്തര യാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും വിലങ്ങ് വീണു. ആഗോള സാമ്പത്തിക രംഗം തകിടം മറിഞ്ഞു. ദീർഘകാലം തുടരാനാവില്ലെന്ന് കണ്ടതോടെ സാമൂഹിക വിദഗ്ധരും ശാസ്ത്രജ്ഞന്മാരും ബദൽ മാർഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.                  ...